
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം; ആദ്യം സ്വര്‍ണം നേടി കണ്ണൂര്‍; 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് തുടക്കം.
കുന്നംകുളം ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ആദ്യ സ്വര്‍ണം കണ്ണൂരിന് ലഭിച്ചു. ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വര്‍ണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്.
കോഴിക്കോട് ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ വിദ്യാര്‍ത്ഥിനി അശ്വിനി ആര് നായര്‍ വെള്ളി നേടി.
വിവിധ ജില്ലാ ടീമുകളുടെ രജിസ്ട്രേഷൻ നടപടികള്‍ പൂര്‍ത്തിയായി. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കുക. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഇന്നലെ രാവിലെ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്. ബിന്ദു ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ദീപശിഖ കൈമാറിയിരുന്നു. മേയര്‍ എം.കെ. വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷനായി.
വൈകിട്ട് അഞ്ചോടെ കുന്നംകുളത്ത് ദീപശിഖ പ്രയാണം സമാപിച്ചു.