
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദോഹ- ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ കമ്യൂണിക്കബിൾ ഡിസീസ് സെന്റർ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ ബോധവൽക്കരണ ക്യാമ്പിൽ വളണ്ടിയർ സേവനത്തിനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും കൾച്ചറൽ ഫോറത്തെ ആദരിച്ചു. കമ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമനിയിൽ നിന്ന് കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി ഉപഹാരം ഏറ്റു വാങ്ങി. കമ്യൂണിക്കബിൾ ഡിസീസ് സെന്റർ ക്ലിനിക്കൽ സർവീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ എറിക് അമോഹ്, ഗുണനിലവാര സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുന അൽ റാഷിദ്, ഫാർമസി ഡയറക്ടർ ഫാതിമ റുസ്തം, അഡ്മിൻ കോഓഡിനേറ്റർ റിയാസ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇൻഫക്ഷൻ ഡിസീസ് കോ-ഓഡിനേറ്റർ ഡോക്ടർ മനോജ് വർഗ്ഗീസ്, കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റിയംഗം നജ്ല നജീബ്, മെഡിക്കൽ സപ്പോർട്ട് ഹെഡ് സുനീർ തുടങ്ങിയവർ സംബന്ധിച്ചു.