
മില്‍മയിലേക്ക് പാലെത്തിച്ചതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചു റാണി. ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും മിൽമയെ കൊണ്ട് തന്നെ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ സോനായി ഡയറിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പാലെത്തിക്കുന്നതിന് 1481 കിലോമീറ്ററായിരിക്കെ 3066 കിലോമീറ്ററെന്നു രേഖപ്പെടുത്തിയാണ് മിൽമ അധിക തുക നല്‍കിയത്. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍ 46 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
കിലോമീറ്ററിൽ കാര്യമായ വ്യത്യാസം രേഖപെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി ജെ ചിഞ്ചുറാണി ട്വന്റി ഫോറിനോട് പറഞ്ഞു. ജാഗ്രത കുറവുണ്ടായി എന്ന് മനസ്സിലായെന്നും മന്ത്രി.കരാർ കമ്പനിക്ക് നിലവിൽ പണം നൽകിയിട്ടില്ല.
ശരിയായ പരിശോധന നടത്തിയ ശേഷം പ്രശ്നം പരിഹരിച്ചു കൊണ്ടുള്ള തുകയെ നൽകു എന്നും മന്ത്രി പറഞ്ഞു. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ മിൽമയെ കൊണ്ട് കൃത്യമായ പരിശോധനകൾ നടത്തി പ്രശ്നം പരിഹരിക്കാനാണ് സർക്കാർ നീക്കം.
Story Highlights: Massive irregularity in the delivery of milk to Milma
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]