

എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 104 വർഷം കഠിനതടവും 4.2 ലക്ഷം പിഴയും ; അതിജീവിതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും പ്രതിക്ക് 100 വർഷം കഠിനതടവ്
സ്വന്തം ലേഖകൻ
അടൂർ: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവും 4.2 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. പത്തനാപുരം പുന്നല വില്ലേജിൽ കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴ അതിജീവിതക്ക് നൽകണം. പിഴ അടക്കാത്തപക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേസിലെ ഒന്നാം പ്രതിയാണ് വിനോദ്. രണ്ടാം പ്രതി രാജമ്മയെ താക്കീതു നൽകി കോടതി വിട്ടയച്ചു. 2020 -2021 കാലയളവിൽ പല ദിവസങ്ങളിലായി പ്രതി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. അതിജീവിതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഈ പ്രതിയെ ഇതേ കോടതി 100 വർഷം കഠിനതടവിനും നാല് ലക്ഷം രൂപ പിഴ അടക്കാനും ഈ മാസം 11ന് വിധിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021ൽ അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]