ദുബായ്: ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുമെന്ന ഭീഷണിയിൽ നിന്ന് പാകിസ്ഥാനെ പിന്തിരിപ്പിക്കാൻ തീവ്രശ്രമം. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റാതെ മത്സരത്തിൽ പങ്കെടുക്കില്ലെന്ന പാകിസ്ഥാന്റെ കടുത്ത നിലപാട് ഐസിസി അംഗീകരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.
ചർച്ചകൾ പുരോഗമിക്കുകയാണെന്നും പാകിസ്ഥാനുമായി ധാരണയിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഐസിസി വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ, മത്സരം തുടങ്ങുന്ന സമയം രാത്രി 8 മണിയിൽ നിന്ന് 9 മണിയിലേക്ക് മാറ്റി.
പിന്മാറ്റം ഔദ്യോഗികമായി അറിയിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വിളിച്ചുചേർത്ത വാർത്താസമ്മേളനം മാറ്റിവെച്ചു. മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐസിസിയും, ഒരു മണിക്കൂർ വൈകുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും സ്ഥിരീകരിച്ചു.
പാക് താരങ്ങൾ ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് തിരിച്ചതായി സൂചനകളുണ്ട്. ലാഹോറിലും ദുബായിലും നാടകീയ രംഗങ്ങൾ മാച്ച് റഫറിയായ പൈക്രോഫ്റ്റിനെ മാറ്റില്ലെന്ന് ഐസിസി വ്യക്തമാക്കിയതോടെയാണ് ഏഷ്യാ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ അറിയിച്ചത്.
ഇക്കാര്യത്തിൽ പിസിബി അയച്ച കത്തുകൾ ഐസിസി പരിഗണിക്കാതെ വന്നതോടെ, യുഎഇയ്ക്ക് എതിരായ നിർണായക മത്സരം ഉപേക്ഷിക്കാൻ പാകിസ്ഥാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസി തിരക്കിട്ട
അനുനയ ശ്രമങ്ങൾ ആരംഭിച്ചത്. ലാഹോറിലും ദുബായിലുമായി നാടകീയമായ ചർച്ചകളാണ് അരങ്ങേറുന്നത്.
മാച്ച് റഫറിയെ മാറ്റുമോ? മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റാനാവില്ലെന്ന നിലപാടിൽ ഐസിസി ഉറച്ചുനിൽക്കുന്നതായാണ് വിവരം. എന്നാൽ, പൈക്രോഫ്റ്റിനെ മാറ്റാതെ കളിക്കില്ലെന്ന തീരുമാനത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.
അന്തിമ തീരുമാനമെടുക്കുന്നതിനായി ലാഹോറിൽ പിസിബിയുടെ അടിയന്തര യോഗം ചേരുകയാണ്. ഇന്നത്തെ മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാകിസ്ഥാൻ ഏഷ്യാ കപ്പിൽ നിന്ന് പുറത്താകും.
അങ്ങനെ സംഭവിച്ചാൽ യുഎഇ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]