തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽഹാസനും 46 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. വാണിജ്യ സിനിമകൾക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച ഇരുവരും ഒന്നിക്കുന്ന വാർത്ത സിനിമാലോകം ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
അടുത്തിടെ നടന്ന സൈമ അവാർഡ് വേദിയിൽ വെച്ചാണ് കമൽഹാസൻ ഈ സംരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് രജനികാന്ത് വ്യക്തമാക്കി.
സിനിമയുടെ കഥയോ സംവിധായകനെയോ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും റെഡ് ജയന്റ്സ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ലോകേഷ് കനകരാജ് ഈ ചിത്രം സംവിധാനം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രജനികാന്തിന്റെ പ്രതികരണം. ‘പരസ്പരം സിനിമ നിർമ്മിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു’: കമൽഹാസൻ “ഞങ്ങൾ രണ്ടുപേരും ഒരുപാട് സ്നേഹത്തോടെ വേറിട്ട് സഞ്ചരിച്ചവരാണ്.
ഒരു ബിസ്കറ്റ് പങ്കിട്ടെടുത്ത കാലമുണ്ടായിരുന്നു. പിന്നീട് ഓരോരുത്തർക്കും സ്വന്തമായി ബിസ്കറ്റ് വാങ്ങിക്കഴിക്കാൻ സാഹചര്യമുണ്ടായി.
ഇപ്പോൾ വീണ്ടും ഒരു ബിസ്കറ്റ് പങ്കുവെക്കുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. ഞങ്ങൾക്കിടയിൽ ഒരു മത്സരമുണ്ടെന്ന് പറയുന്നത് പ്രേക്ഷകരാണ്, ഞങ്ങൾക്ക് അതൊരിക്കലും ഒരു മത്സരമായിരുന്നില്ല.
ഞങ്ങൾ ഒന്നിക്കുന്നത് ഒരുപക്ഷേ വ്യവസായ ലോകത്ത് വലിയ ആശ്ചര്യമായിരിക്കാം, എന്നാൽ ഞങ്ങളെ സംബന്ധിച്ച് ഇത് വൈകിയാണെങ്കിലും സംഭവിക്കുന്നതിൽ സന്തോഷമുണ്ട്. പരസ്പരം സിനിമ നിർമ്മിക്കണമെന്നത് ഞങ്ങളുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു.
പലപ്പോഴും അത് ഞങ്ങൾ തന്നെ പല കാരണങ്ങൾ പറഞ്ഞ് മാറ്റിവെച്ചു. ഞാൻ പുതിയ ഓഫീസ് തുറന്നപ്പോൾ, ‘നമ്മുടെ സിനിമ എപ്പോൾ?’ എന്ന് ആദ്യം ചോദിച്ചത് രജനിയാണ്.
ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി. ആ പ്രതീക്ഷയ്ക്കൊത്ത് ഉയരുകയെന്നതാണ് ഇനി ഞങ്ങളുടെ കടമ.” കമൽഹാസൻ പറഞ്ഞു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]