ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ സന്ദർഭങ്ങളിലായി ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഇവയുടെ ഓൺലൈൻ ലേലത്തിന് ഇന്ന് തുടക്കമായി.
കേന്ദ്ര സാംസ്കാരിക മന്ത്രാലയവും നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സും സംയുക്തമായാണ് ലേലം നടത്തുന്നത്. 2019-ൽ ആരംഭിച്ച ലേല പരമ്പരയുടെ ഏഴാമത് പതിപ്പാണിത്.
കേരളത്തിൻ്റെ പൈതൃക പ്രതീകമായ നെട്ടൂർ പെട്ടി, വെള്ളിയിൽ തീർത്ത വീണ, തടിയിലുള്ള പഞ്ചമുഖി ഹനുമാൻ ശില്പം എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകളും വ്യക്തികളും വകുപ്പുകളും പ്രധാനമന്ത്രിക്ക് കൈമാറിയ ഉപഹാരങ്ങളാണിവ.
ഗവർണർമാർ സമ്മാനിച്ചവയും 2024 പാരിസ് പാരാലിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങൾ നൽകിയവയും ലേലത്തിനുണ്ട്. രാജ്യത്തിൻ്റെ സാംസ്കാരികവും കലാപരവുമായ പാരമ്പര്യം വിളിച്ചോതുന്നതാണ് പല സമ്മാനങ്ങളും.
ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച ലേലം ഒക്ടോബർ രണ്ട് വരെ തുടരും. pmmementos.gov.in എന്ന വെബ്സൈറ്റിലൂടെ ആർക്കും ലേലത്തിൽ പങ്കെടുക്കാം.
ലേലത്തിലൂടെ സമാഹരിക്കുന്ന തുക ഗംഗാ നദി ശുചീകരണ പദ്ധതിയായ ‘നമാമി ഗംഗ’യിലേക്ക് കൈമാറും. കഴിഞ്ഞ വർഷം ഈ ലേലത്തിലൂടെ രണ്ട് കോടിയിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]