ജയ്പുർ∙ മുതലയുടെ ആക്രമണത്തിൽ പതിനഞ്ചുകാരി നദിയിൽ
. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മെഹ്താബ്പുര ഗ്രാമത്തിലാണ് സംഭവം.
ശിവാനി കേവത് എന്ന പെൺകുട്ടിയാണ് മരിച്ചത്. നദിയിൽനിന്ന് കുടത്തിൽ വെള്ളമെടുക്കുന്നതിനിടെയാണ് കുട്ടിയെ മുതല ആക്രമിച്ചത്.
കുട്ടിയെ മുതല വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട നാട്ടുകാർ വള്ളത്തിൽ മുതലയെ പിന്തുടരുകയും ബഹളംവച്ച് കുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ മുതല പിടിവിട്ടെങ്കിലും കുട്ടി നദിയിൽ മുങ്ങിത്താഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ മൃതദേഹം നദിയിൽനിന്ന് പൊന്തിവന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]