ചെന്നൈ∙ താംബരത്ത് മദ്യലഹരിയിൽ എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മലയാളി പിടിയിൽ. മലപ്പുറം സ്വദേശിയെയാണ്
കേസിൽ അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ(30) ആണു പിടിയിലായത്. സേലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
മദ്യലഹരിയിൽ യുവാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
തുടർന്ന് മറ്റു കുട്ടികൾ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവരെത്തിയപ്പോഴേക്കും നിഷാഹുദ്ദീൻ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]