ഗാസ: പലസ്തീനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി. കരയുദ്ധം ആരംഭിച്ചതോടെ ഗാസ മുനമ്പ് പൂർണമായും സംഘർഷഭരിതമായി.
ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 ആയി ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗാസയിലെ 3000 ഹമാസ് പോരാളികളെ ലക്ഷ്യമിട്ട് കൂടുതൽ സൈന്യത്തെ വിന്യസിക്കാനാണ് ഇസ്രയേൽ പദ്ധതിയിടുന്നത്. ഇസ്രയേൽ ആക്രമണം കനത്തതോടെ പലായനം ചെയ്യാനാവാതെ സാധാരണക്കാർ ദുരിതത്തിലാണ്.
ഇസ്രയേൽ നിർദേശിച്ച ഒഴിപ്പിക്കൽ പാതയായ അൽ റഷീദ് സ്ട്രീറ്റിൽ ജനത്തിരക്ക് കാരണം നീങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പീരങ്കികളും ഡ്രോണുകളും ബോംബാക്രമണങ്ങളും ഗാസയിലെ രാത്രികളെ നരകതുല്യമാക്കുന്നു.
ഗാസ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതോടെ സ്കൂളുകളും ആശുപത്രികളും വീടുകളും ഉൾപ്പെടെ സർവതും തകർക്കപ്പെടുകയാണ്. അതിരുകളില്ലാത്ത മനുഷ്യക്കുരുതിയാണ് ഗാസയിൽ നടക്കുന്നത്.
ജീവനുവേണ്ടിയുള്ള പരക്കംപാച്ചിലിനിടയിൽ പലരും വഴിയിൽ വീണുപോകുന്നു. ആയുധങ്ങൾ കൊണ്ടുമാത്രമല്ല, ഭക്ഷണവും വെള്ളവും നിഷേധിച്ച് പട്ടിണിക്കിട്ടും ഇസ്രയേൽ പലസ്തീൻ ജനതയെ വേട്ടയാടുകയാണ്.
ഭക്ഷണം ലഭിക്കാതെ മരിച്ചവരുടെ എണ്ണം 428 കടന്നു. പലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന ഇസ്രയേലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
യുകെ, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ അപലപിക്കുന്നുണ്ടെങ്കിലും, ഹമാസുമായി സമാധാന ചർച്ച സാധ്യമല്ലെന്ന അമേരിക്കൻ സെനറ്റർ മാർക്കോ റൂബിയോയുടെ നിലപാട് ഇസ്രയേലിനുള്ള പരോക്ഷ പിന്തുണയായി വ്യാഖ്യാനിക്കപ്പെടുന്നു. കൂടുതൽ സൈന്യത്തെ വിന്യസിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം.
സമാധാനശ്രമങ്ങൾക്ക് നേതൃത്വം നൽകി ഫ്രാൻസും സൗദിയും രക്തക്കളമായി മാറിയ ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള klkഫ്രാൻസിന്റെയും സൗദി അറേബ്യയുടെയും സംയുക്ത ശ്രമങ്ങൾ നിർണായകമാണ്. ഈ മാസം 22-ന് നടക്കുന്ന യോഗത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഗാസയിൽ നിന്ന് പിന്മാറണമെന്ന അറബ് – ഇസ്ലാമിക് ഉച്ചകോടിയുടെ ആവശ്യം തള്ളിക്കളഞ്ഞാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്. ഈ സാഹചര്യത്തിൽ അറബ് – ഇസ്ലാമിക് രാജ്യങ്ങളുടെ അടുത്ത നീക്കം klk klk klk klk klk klk klk klkലോകം ഉറ്റുനോക്കുകയാണ്.
ആര് ഉപരോധിച്ചാലും തങ്ങൾക്ക് അതിജീവിക്കാനാവശ്യമായതെല്ലാം കൈവശമുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ കരയാക്രമണം കൂടുതൽ ശക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]