ന്യൂയോർക്ക് ∙ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ന്യൂയോർക്ക് ടൈംസ് ദിനപത്രത്തോട് 1500 കോടി ഡോളർ (1.33 ലക്ഷം കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ്
. പത്രത്തിനും 4 മാധ്യമപ്രവർത്തകർക്കുമെതിരെയാണ് ട്രംപ് കേസ് ഫയൽ ചെയ്തത്.
2024 തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പ്രസിദ്ധീകരിച്ച ലേഖനങ്ങളും ഒരു പുസ്തകവും വസ്തുതാവിരുദ്ധവും തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളവയും ആയിരുന്നുവെന്ന് ഫ്ലോറിഡ ഡിസ്ട്രിക്ട് കോർട്ടിൽ നൽകിയ പരാതിയിൽ ട്രംപ് പറയുന്നു. തീവ്ര ഇടത് ഡെമോക്രാറ്റ് പാർട്ടിയുടെ ‘മുഖപത്ര’മായി പ്രവർത്തിച്ച് കാലങ്ങളായി നുണകൾ പടർത്തുകയാണ് പത്രമെന്നും ട്രംപ് ആരോപിച്ചു.
‘ഇന്ന്, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശവും ദുഷിച്ചതുമായ ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടക്കേസ് നൽകാനുള്ള അവസരമുണ്ടായി.’–ട്രംപ് എക്സിൽ പറഞ്ഞു.
തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ബിസിനസിനെക്കുറിച്ചും അമേരിക്ക ഫസ്റ്റ്, മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) പ്രസ്ഥാനങ്ങളെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് നുണകൾ പടർത്തിയെന്നും ട്രംപ് പറഞ്ഞു.
ജൂലൈയിൽ വോൾ സ്ട്രീറ്റ് ജേണലിനെതിരെയും ട്രംപ് അപകീർത്തിക്കേസ് നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]