പാലക്കാട്: ആറങ്ങോട്ട്കരയിലെ ബാറിൽ വച്ച് യുവാവിൻ്റെ മൂക്കിടിച്ച് തകർത്ത് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ പിടികൂടി ചാലിശ്ശേരി പൊലീസ്. തൃശൂർ വരവൂർ നായരങ്ങാടി സ്വദേശികളായ ബജീഷ്(34), തറയിൽ വീട്ടിൽ നസറുദ്ദീൻ(29) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഈ മാസം 5 നായിരുന്നു കേസിനാസ്പദമായ സംഭവം. ആറങ്ങോട്ട്കരയിലെ ബാറിൽ വച്ച് രണ്ട് പ്രതികളും ചേർന്ന് മറ്റൊരു യുവാവിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മൂക്ക് ഇടിച്ച് തുർക്കുകയുമായിരുന്നു.
ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. പിടിയിലായ പ്രതി നസറുദ്ദീൻ മറ്റ് കേസുകളിൽ ഉൾപ്പെട്ട
പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]