കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പിലെ പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വര്ണത്തിൽ നാലര കിലോ സുഹൃത്ത് കാര്ത്തിയുമൊത്ത് തമിഴ്നാട് തിരുപൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയംവച്ചിരുന്നു. കേസിൽ തമിഴ്നാട് തിരുപ്പൂർ കാത്തോലിക് സിറിയൻ ബാങ്കിന്റെ നാല് ശാഖകളിൽ നിന്നായി ഒന്നേമുക്കാൽ കിലോ സ്വർണവും കണ്ടെടുത്തിരുന്നു.
ഈ കേസിൽ കാർത്തിക് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നഷ്ടപ്പെട്ട 26.244.20 കിലോഗ്രാം സ്വർണത്തിൽ 7 കിലോ സ്വർണ്ണമാണ് ഇതുവരെ കണ്ടെത്തിയത്. 5 കിലോ 300 ഗ്രാം സ്വർണ്ണം ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂരിന്റെ രണ്ടു ബ്രാഞ്ചുകളിൽ നിന്നുമാണ് കണ്ടെത്തിയത്.
കവർച്ചക്കേസ് പ്രതി മധ ജയകുമാർ സ്വർണ്ണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. കാർത്തിയുമായി ചേർന്നാണ് പണയം വച്ചത്. കാർത്തിയുടെ സുഹൃത്താണ് പ്രതി മധ ജയകുമാർ. ഇനി 21.5 കിലോ സ്വർണ്ണം കൂടിയാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
അതേ സമയം, ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ മോഷണത്തിലെ പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തി. 26 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ് ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയത്.
ഓൺലൈൻ ട്രേഡിങ്ങിൽ മധ ജയകുമാറിന്റെ ഭാര്യയും പങ്കാളിയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കിൽ പണയം വെച്ച 26 കിലോ സ്വർണ്ണമാണ് ബാങ്ക് മാനേജർ കൂടിയായ പ്രതി കവർന്നത്. പ്രതി മധ ജയകുമാർ പകരം വെച്ച 26 കിലോ വ്യാജ സ്വർണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി മധ ജയകുമാറിന് തമിഴ്നാട്ടിൽ ഹോട്ടൽ കെട്ടിടമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
വായ്പ എടുക്കാൻ പ്ലാൻ ഉണ്ടോ? പേഴ്സണൽ ലോണിന്റെ പലിശ നിരക്കുകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]