തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, കൊല്ലം സെയ്ലേഴ്സിനെ നേരിടും. ഇന്ന് നടന്ന രണ്ടാം സെമിയില്‍ സെയ്ലേഴ്സ്, തൃശൂര്‍ ടൈറ്റന്‍സിനെ 16 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സെയ്ലേഴ്സ് അഭിഷേക് നായരുടെ സെഞ്ചുറിയുടെ (103) പിന്തുണയില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. സച്ചിന് ബേബി (49 പന്തില്‍ പുറത്താവാതെ 83) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ടൈറ്റന്‍സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനാണ് സാധിച്ചത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റന്‍സിന് മോശമല്ലാത്ത തുടക്കമാണ് വിഷ്ണു വിനോദ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 40 റണ്‍സ് ചേര്‍ക്കപ്പെട്ടു. ഇതില്‍ 37 റണ്‍സ് വിഷ്ണുവിന്റെ സംഭാവനയായിരുന്നു. വിഷ്ണുവിന് പിന്നാലെ ആനന്ദ് സാഗര്‍ (5), അഭിഷേക് പ്രതാപ് (5), അഹമ്മദ് ഇമ്രാന് (1) എന്നിവര്‍ മടങ്ങി. ഇതോടെ നാലിന് 55 എന്ന നിലയിലായി ടൈറ്റന്‍സ്. തുടര്‍ന്ന് അക്ഷയ് മനോഹര്‍ (48) – വരുണ്‍ നായനാര്‍ (33) സഖ്യമാണ് ടൈറ്റന്‍സിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. കൂടെ പ്രതീക്ഷയും നല്കി. എന്നാല്‍ അക്ഷയെ പുറത്താക്കി എസ് മിഥുന് ബ്രേക്ക് ത്രൂ നല്കി. വൈകാതെ വരുണ്‍ റണ്ണൗട്ടായി. ഏതന് ടോം (2), മിഥുന് പി കെ ()15) എന്നിവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 22 പന്തില്‍ 42 റണ്‍സെടുത്ത എം ഡി നിതീഷ് തോല്‍വി ഭാരം കുറയ്ക്കാന്‍ സഹായിച്ചു. എന്‍ പി ബേസില്‍ സെയ്ലേഴ്സിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി.
കെ എല്‍ രാഹുലില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്! താരത്തിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രോഹിത്
നേരത്തെ, അഭിഷേക് നായരും ക്യാപ്റ്റന്‍ സച്ചിന് ബേബിയും ചേര്‍ന്നുളള കൂട്ടുകെട്ട് കൊല്ലത്തെ ശക്തമായ നിലയില്‍ എത്തിച്ചു. സ്കോര്‍ 48 ലെത്തിയപ്പോള്‍ ഓപ്പണര്‍ അരുണ്‍ പൗലോസിന്റെ വിക്കറ്റ് കൊല്ലത്തിനു നഷ്ടമായി. തുടര്‍ന്നാണ് അഭിഷേക് നായര്‍ക്കൊപ്പം സച്ചിന് ബേബി ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 19.3 ഓവറില്‍ കൊല്ലത്തിന്റെ സ്കോര്‍ 208ലെത്തിച്ചു. 61 പന്തില്‍ നിന്ന് ആറു സിക്സും 11 ബൗണ്ടറിയും ഉള്‍പ്പെടെ 103 റണ്‍സ് നേടിയ അഭിഷേക് നായരെ മോനു കൃഷ്ണ റണ്‍ ഔട്ടാക്കി. 49 പന്ത് നേരിട്ട സച്ചിന് ബേബി നാലു സിക്സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 83 റണ്‍സുമായി പുറത്താകാതെ നിന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]