ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകൾ എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ ഉൾപ്പെടെ വിവിധ നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലുള്ള സ്കീമുകളാണ് ഇവ. എസ്ബിഐയുടെ ഏറ്റവും പുതിയ സ്കീമായ അമൃത് വൃഷ്ടി സ്കീം ഒപ്പം അമൃത് കലാഷ്, വീകെയർ പോലുള്ള മറ്റ് ജനപ്രിയ സ്കീമുകളും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപിക്കാൻ താല്പര്യമുള്ളവർ ഉയർന്ന വരുമാനം നൽകുന്ന ജനപ്രിയ സ്കീമുകൾ താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും. എസ്ബിഐയുടെ മികച്ച 5 എഫ്ഡി സ്കീമുകൾ പരിചയപ്പെടാം
എസ്ബിഐ അമൃത് കലാഷ്
എസ്ബിഐ അവതരിപ്പിച്ച സ്പെഷ്യൽ എഫ്ഡി സ്കീം ആണ് അമൃത് കലാഷ്. 400 ദിവസത്തെ കാലാവധിയുള്ള എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഡിസംബർ 31 ആണ്. 7.10% പലിശയാണ് ഈ പദ്ധതിയിലോടെ ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് അധിക പലിശ ബാങ്കുകൾ എല്ലായ്പോഴും വാഗ്ദാനം ചെയ്യാറുണ്ട് അതിനാൽ തന്നെ, മുതിർന്ന പൗരന്മാർ, ജീവനക്കാർ, സ്റ്റാഫ് പെൻഷൻകാർ എന്നിവർക്ക് അതത് വിഭാഗങ്ങൾക്ക് ബാധകമായ അധിക പലിശ നിരക്കുകൾക്ക് അർഹതയുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക്: പ്രതിവർഷം 7.60% വരെയാണ്.
2. എസ്ബിഐ വീകെയർ
കോവിഡ് കാലത്ത് മുതിർന്ന പൗരന്മാർക്ക് അവരുടെ പണം നിക്ഷേപിക്കാനുള്ള അവസരമായാണ് എസ്ബിഐ വീകെയർ സ്പെഷ്യൽ എഫ്ഡി സ്കീം ആരംഭിച്ചത്. ഈ സ്കീമിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം നടത്തുന്നതിലൂടെ, ഉയർന്ന വരുമാനം നേടാനാകും. 0.50 ശതമാനം അധിക പലിശ ലഭ്യമാണ്. നിലവിൽ എസ്ബിഐയുടെ ഈ എഫ്ഡി സ്കീം 7.50 ശതമാനം നിരക്കിൽ പലിശ നൽകുന്നു.
3. എസ്ബിഐ അമൃത് വൃഷ്ടി യോജന
പുതുതായി സമാരംഭിച്ച എസ്ബിഐ അമൃത് വൃഷ്ടി യോജന ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 444 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയാണ് ഇത്. സാധാരണ പൗരന്മാർക്കുള്ള പലിശ നിരക്ക്: പ്രതിവർഷം 7.25 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കുള്ള പലിശ 7.75% ആണ്. ഈ സ്കീമിൽ നിക്ഷേപകർക്ക് അവരുടെ എഫ്ഡിയിൽ നിന്ന് വായ്പയും ലഭിക്കും. അമൃത് വൃഷ്ടിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 മാർച്ച് 31 ആണ്,
4. എസ്ബിഐ സർവോത്തം യോജന
എസ്ബിഐ സർവോത്തം യോജന, വലിയ തുക നിക്ഷേപിക്കാനും സാധാരണ നിക്ഷേപത്തേക്കാൾ ഉയർന്ന വരുമാനം നേടാനും ആഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്: ഒരു വർഷത്തെ പലിശ നിരക്ക് 7.10 ശതമാനമാണ് രണ്ട് വർഷത്തെ കാലാവധിക്കുള്ള പലിശ നിരക്ക് 7.40 ശതമാനമാണ്. മുതിർന്ന പൗരന്മാർക്കുള്ള അധിക പലിശ 0.50 ശതമാനമാണ്. ഒരു കോടി മുതൽ മൂന്ന് കോടി വരെ നിക്ഷേപിക്കാൻ തയാറുള്ളവർക്ക് ഈ സ്കീം ബെസ്ററ് ആണ്.
5. എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്
ഇന്ത്യൻ പൗരന്മാർക്കൊപ്പം എൻആർഐകൾക്കും എസ്ബിഐയുടെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. നിക്ഷേപ തുക പരിസ്ഥിതി താൽപ്പര്യമുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ ബാങ്ക് ഉപയോഗിക്കും. പുനരുപയോഗ ഊർജം, ഊർജ്ജ കാര്യക്ഷമത, ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
1എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ 1111 ദിവസത്തേയ്ക്കും 1777ലേ ദിവസത്തേയ്ക്കും സാധാരണ ഉപഭോക്താക്കൾക്ക് 6.65 ശതമാനം വാർഷിക പലിശ നൽകും. അതേസമയം, 2222 ദിവസത്തേക്ക് പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കൾക്ക് 6.40 ശതമാനം പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് ബാങ്ക് അധിക പലിശ നൽകും. 1111 ദിവസവും 1777 ദിവസവും ബൾക്ക് ഡിപ്പോസിറ്റുകളിൽ പണം നിക്ഷേപിച്ചാൽ 6.15 ശതമാനം വാർഷിക പലിശയും 2222 ദിവസത്തേക്ക് പണം നിക്ഷേപിച്ചാൽ 5.90 ശതമാനം വാർഷിക പലിശയും ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]