ഇടുക്കി: സഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തിൽ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) പൊള്ളലേറ്റത്. തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം.
ഒരു മാസം മുമ്പാണ് അജിയുടെ സഹോദരി ഇവിടെ വീട് വാങ്ങിയത്. പുതുക്കിപ്പണിതതിന് ശേഷം ഓണത്തിന് പാലുകാച്ചൽ നടത്തി താമസം തുടങ്ങാൻ ഇരിക്കുകയായിരുന്നു. പാലുകാച്ചലിന് ശേഷമുള്ള സദ്യയ്ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്ക്കുന്നതിനിടയില് അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.
തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്പര്യ ചികിത്സകന്റെയടുക്കലും എത്തിച്ചു. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഘര്‍ഷം കണ്ട് പിടിച്ചുമാറ്റാന്‍ ചെന്ന ബസ് ഡ്രൈവറുടെ തലയ്ക്കടിച്ചു; മൂന്നംഗ അക്രമി സംഘത്തെ തേടി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]