
.news-body p a {width: auto;float: none;}
ഫയൽചിത്രം
തിരുവനന്തപുരം : മലപ്പുറത്ത് നിരീക്ഷണത്തിലായിരുന്ന മൂന്നുപേരുടെ നിപ പരിശോധനഫാലങ്ങൾ നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 50 പേര് ഹൈ റിസ്ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ ത്മിഴ്നാട് സർക്കാർ നിർദ്ദേശം നൽകി. പുതിയ സാഹചര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കാനും നിപ രോഗലക്ഷണമുള്ളവരെ കർശനമായി നിരീക്ഷിക്കാനും തമിഴ്നാട് സർക്കാർ ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. അതിർത്തികളിൽ, 24 മണിക്കൂറും ആരോഗ്യപ്രവർത്തകർ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിർത്തികളിൽ പരിശോധന നടത്താനാണ് നിർദ്ദേശം