പാലക്കാട്: പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശിയിൽ സ്വകാര്യബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം. കോതകുറുശി കരിക്കൻതടത്തിൽ ചിന്നമാളു(86)വാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.45ഓടെ കോതകുറുശ്ശി ബസ് സ്റ്റോപ്പ് പരിസരത്തുവെച്ചാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മുന്നിലേക്ക് എടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഇവരുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് ദുരന്തമുണ്ടായത്.
റോഡ് മുറിച്ചു കടന്നെത്തി ഇതേ ബസിൽ കയറാനുള്ള ശ്രമത്തിലായിരുന്നു വയോധിക. എന്നാൽ ബസിലെ ആളെ ഇറക്കിയ ശേഷം ഡ്രൈവ൪ ബസ് മുന്നോട്ടെടുത്തു. റോഡ് മുറിച്ചു കടന്നെത്തിയ ചിന്നമാളുവിനെ കണ്ടില്ല. ബസ് മുന്നോട്ടെടുത്ത് ശരീരത്തിലൂടെ കയറി ഇറങ്ങിയ ശേഷം നാട്ടുകാ൪ വിളിച്ചറിയിച്ചതോടെയാണ് ബസ് നി൪ത്തിയത്. മനഃപൂ൪വമല്ലാത്ത നരഹത്യക്ക് ബസ് ഡ്രൈവ൪ക്കെതിരെ കേസുണ്ട്..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]