കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച അക്രമി സംഘത്തിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കോഴിക്കോട് നരിക്കുനിയിലാണ് കഴിഞ്ഞ ദിവസം സ്വകാര്യ ബസ്സിലെ ഡ്രൈവറായ പാറന്നൂര്‍ തെക്കെചെനക്കര ടി സി ഷംവീറിനെ (33) മൂന്ന് പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
നരിക്കുനി – കുമാരസാമി റോഡിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ഷംവീര്‍ തന്റെ വാഹനത്തില്‍ ഇന്ധനം നിറച്ചുവരുമ്പോള്‍ പമ്പിന് സമീപമുള്ള റോഡില്‍ മറ്റു വാഹനങ്ങളെ തട്ടിയ വാഹനത്തിലെ യാത്രക്കാരുമായി തര്‍ക്കം നടക്കുകയായിരുന്നു. കാര്യം അന്വേഷിക്കാനായി ചെന്നപ്പോള്‍ കാറില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ തന്നെ ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്ന് ഷംവീര്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
കാറിലുണ്ടായിരുന്ന ജാസിത് എന്നയാളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നും നെഞ്ചില്‍ കുത്തുകയും അടിവയറില്‍ ചവിട്ടുകയും തലയ്ക്ക് ആയുധം കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. വീണ്ടും അടിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയതിനാലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നും ഷംവീര്‍ പറയുന്നു. ജാസിതിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കാക്കൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മേൽപ്പാലത്തിൽ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു; രണ്ട് പെണ്‍കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]