ദുബായ്:പുരുഷ-വനിതാ ലോകകപ്പുകളിൽ ഇനിമുതൽ സമ്മാനത്തുക തുല്യമായിരിക്കുമെന്ന ചരിത്ര തീരുമാനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). യുഎഇയിൽ ആരംഭിക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിലാകും ആദ്യമായി ഈ തീരുമാനം നടപ്പിലാക്കുക. 2023 ജൂലായിൽ നടന്ന വാർഷിക യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. 2030ഓടെ നടപ്പാക്കാനുള്ള ഈ തീരുമാനമാണ് ഉടൻ പ്രാബല്യത്തിൽ വരുന്നത്. ഇതോടെ പുരുഷ-വനിതാ വിഭാഗങ്ങൾക്ക് തുല്യവേതനം ഏർപ്പെടുത്തുന്ന ആദ്യ കായിക ഇനമായി ക്രിക്കറ്റ് മാറി.
യുഎഇയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പ് വിജയിക്ക് 2.34 മില്യൺ ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. 2023ൽ വിജയിയായ ഓസ്ട്രേലിയയ്ക്ക് ലഭിച്ചത് ഒരു മില്യൺ ഡോളറാണ്. 134 ശതമാനത്തിന്റെ വർദ്ധനയാണ് ഇതോടെ ഇത്തവണ ഉണ്ടാകുക. രണ്ടാംസ്ഥാനക്കാർക്ക് അഞ്ച് ലക്ഷം ഡോളറിൽ നിന്ന് 1.17 മില്യൺ ആയി പ്രതിഫലം വർദ്ധിക്കും.
സെമി ഫൈനലിൽ തോൽക്കുന്നവർക്ക് 2,10,000 ഡോളർ ലഭിച്ചിരുന്നത് 6,75,000 ആയി ഉയരും.
ബംഗ്ളാദേശിൽ നടത്താനിരുന്ന വനിതാ ട്വന്റി20 ലോകകപ്പ് മറ്റ് ടീമുകളിലെ താരങ്ങൾ സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടിയതോടെയാണ് യുഎഇയിലേക്ക് മാറ്റിയത്. ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന പരമ്പരയിൽ ഒക്ടോബർ ആറിനാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]