ന്യൂഡൽഹി : ;ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു.
ഗോൾരഹിതമായ മൂന്നു ക്വാർട്ടറുകൾക്ക് ഒടുവിൽ നാലാം ക്വാർട്ടറിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്. ജുഗ്രാജ് സിംഗാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ അ്ഞ്ചാം കിരീടമാണിത്.
ആദ്യമായി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലെത്തിയ ചൈന തുടക്കത്തിൽ മികച്ച നീക്കങ്ങൾ നടത്തിട . ഇന്ത്യക്ക് രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ ക്വാർട്ടർ ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ഉണർന്നു കളിച്ചെങ്കിലും ചൈനീസ് വല കുലുക്കാനായില്ല. രണ്ടാം ക്വാർട്ടറും ഗോൾരഹിതമായിരുന്നു. മൂന്നാം ക്വാർട്ടറിലും ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല.
നാലാം ക്വാർട്ടറിൽ ജയത്തിനായി ആക്രമിച്ചു കളിച്ച ഇന്ത്യ 51ാം മിനിട്ടിൽ മുന്നിലെത്തി. ജുഗാരാജ് സിംഗാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. തിരിച്ചടിക്കാനുള്ള ചൈനയുടെ ശ്രമം തടുത്തതോടെ വിജയവും ഒപ്പം കിരീടവും ഇന്ത്യക്ക് സ്വന്തമായി..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]