
കരുത്തുകൊണ്ടും നിഗൂഢമായ പെരുമാറ്റം കൊണ്ടും തലയുയർത്തി നിൽക്കുന്ന മൃഗമാണ് കടുവ. തലയെടുപ്പും അതുപോലെ ഗാംഭീര്യവും ഉള്ള മൃഗം. കടുവകളുടെ അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. തന്നെ അടച്ചിട്ടിരിക്കുന്ന കൂട്ടിൽ നിന്നും പൂട്ട് തുറന്ന് പുറത്തുപോവുന്ന ഒരു കടുവയേയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
മിഹൈൽ ടൈഗർ എന്ന പേരിലുള്ള റഷ്യൻ പേജാണ് ഇൻസ്റ്റാഗ്രാമിൽ ഈ ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങളിൽ ഒരു കടുവയെ കാണാം. അതിനെ ഒരു കൂട്ടിൽ പൂട്ടിയിട്ടിരിക്കുകയാണ്. ആ പൂട്ട് പൊളിക്കാനുള്ള കടുവയുടെ ശ്രമങ്ങളാണ് പിന്നീട് കാണുന്നത്. അത് തന്റെ വായുപയോഗിച്ചാണ് പൂട്ട് തുറക്കാൻ ശ്രമിക്കുന്നത്. എന്നാൽ, അല്പനേരത്തിനുള്ളിൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കടുവ തന്റെ ഉദ്യമത്തിൽ വിജയിക്കുകയാണ് ചെയ്യുന്നത്. പിന്നീടത് വാതിലഴികൾ തുറന്ന് കൊണ്ട് കൂട്ടിന് പുറത്തിറങ്ങുന്നതും കാണാം.
കൂട്ടിന് പുറത്ത് വേറെയും കടുവകളുണ്ട് എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. കൂട്ടിൽ നിന്നും മാത്രമാണ് അതിന് പുറത്ത് കടക്കാൻ കഴിഞ്ഞത്. ആ സ്ഥലത്ത് നിന്നും മൊത്തത്തിൽ പുറത്ത് കടക്കാൻ സാധിച്ചോ എന്നത് വ്യക്തമല്ല. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്.
View this post on Instagram
കൂട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള കടുവയുടെ ആഗ്രഹത്തെയും അധ്വാനത്തെയും കുറിച്ചാണ് പലരും സൂചിപ്പിച്ചത്. കുറേപ്പേർ കമന്റ് ചെയ്തത് ആ കടുവ അത്രയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്. അതാണ് ആ പൂട്ടുപൊളിക്കുന്നതിൽ എത്തിച്ചേർന്നത് എന്നാണ്. അതുപോലെ, വന്യമൃഗങ്ങളെ കൂട്ടിലല്ല വളർത്തേണ്ടത് അവ സ്വാതന്ത്ര്യം അർഹിക്കുന്നുണ്ട് എന്ന് കമന്റ് നൽകിയവരും ഒരുപാടുണ്ട്.
വായിക്കാം: എന്താ നോട്ടം, എന്താ ഗാംഭീര്യം; ക്യാമറയിലേക്കുറ്റുനോക്കി ഹിമപ്പുലി, വന്യസൗന്ദര്യം പകര്‍ത്തി ഫോട്ടോഗ്രാഫര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]