വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നെല്ലിക്ക സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക പതിവായി വെറും വയറ്റില്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകളെ അകറ്റാനും സഹായിക്കും. മലബന്ധം, അസിഡിറ്റി, അള്‍സര്‍ എന്നിവയെ തടയാനും നെല്ലിക്ക സഹായിക്കും. പതിവായി രാവിലെ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്താനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ നെല്ലിക്ക വ്യക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും ബെസ്റ്റാണ്.
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് രക്തത്തിലെ ഹീമോഹീമോഗ്ലോബിന്റെ അളവിനെ കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.
വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]