
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ 100 ദിന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപൂർ കലാപത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യമാണ് അമിത് ഷായെ ചൊടിപ്പിച്ചത്.
മണിപ്പൂരിൽ നടക്കുന്നത് ഭീകരവാദം അല്ല, വംശീയ സംഘർഷമാണ്. സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുക്കി, മെയ്തെയ് വിഭാഗങ്ങളുമായി ചർച്ചകൾ നടത്തി വരികയാണ് എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ബീരേൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നിങ്ങൾക്ക് ചോദിക്കാം എന്നാൽ തർക്കിക്കരുത് എന്നായിരുന്നു അമിത് ഷായുടെ മറുപടി. പ്രധാനമന്ത്രി മണിപ്പൂരിൽ പോകുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാൽ നിങ്ങൾ അറിയും എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കും. മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനുശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. മൂന്ന് ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വകയിരുത്തി. 49,000 കോടി രൂപ ചെലവിൽ 25,000 ഗ്രാമങ്ങളെ റോഡുമായി ബന്ധിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
50,600 കോടി രൂപ ചെലവിൽ രാജ്യത്തെ പ്രധാന റോഡുകൾ വികസിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ വാധ്വാനിൽ ഒരു മെഗാ തുറമുഖം നിർമിക്കും. നുഴഞ്ഞുകയറ്റം തടയാൻ മ്യാൻമർ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി’- അമിത് ഷാ കൂട്ടിച്ചേർത്തു.