ഹെെദരാബാദ്: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കാലിൽ വീണ് അനുഗ്രഹം തേടി ആരാധകർ. ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായി തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു സുരേഷ് ഗോപിയും കുടുംബവും.
ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, ഭവാനി സുരേഷ്, ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവർ നടനൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും നടനും കുടുംബവും പങ്കെടുത്തു. ആരാധകർ വന്ന് സുരേഷ് ഗോപിയുടെ കാലിൽ വീഴുന്നതും അനുഗ്രഹം വാങ്ങുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്. കുറച്ച് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ്. വീഡിയോയിൽ സ്ത്രീകളും കുട്ടികളുമടക്കം സുരേഷ് ഗോപിയുടെ കാലിൽ വന്ന് വീഴുന്നു. ഇവരുടെ തലയിൽ കെെവച്ച് നടൻ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ആന്ധ്രാ പ്രദേശിലെ സുരേഷ് ഗോപിയുടെ ആരാധകരാണ് കാലിൽ വീണതെന്നാണ് റിപ്പോർട്ട്.
ആന്ധ്രയിൽ വലിയ ഒരു ആരാധകവൃന്ദം സുരോഷ് ഗോപിക്ക് ഉണ്ട്. നടന്റെ പല സിനിമകളും തെലുങ്കിൽ റിലീസ് ചെയ്തിട്ടുണ്ട്. മലയാളികൾക്ക് അല്ലു അർജുൻ എങ്ങനെയാണോ അതുപോലെയാണ് ആന്ധ്രയിൽ സുരേഷ് ഗോപി. നടന്റെ കമ്മീഷണർ സിനിമ ആന്ധ്രയിൽ 100 ദിവസം തിയേറ്ററുകളിൽ ഓടിയെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]