ഗാന്ധിനഗർ: മകന്റെ പിറന്നാൾ ആഘോഷത്തിനിടെ ഹൃദയാഘാതം സംഭവിച്ച് യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വൽസാദിലുളള റോയൽ ഷെൽട്ടർ എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. യുവതി കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതിയും കുടുംബവും മകന്റെ അഞ്ചാമത് പിറന്നാൾ ആഘോഷിക്കുകയായിരുന്നു.
പുറത്തുവന്ന ദൃശ്യങ്ങളിൽ ആഘോഷത്തിൽ നൃത്തം ചെയ്യുന്ന കുടുംബാംഗങ്ങളെയും കുഞ്ഞുമായി നിൽക്കുന്ന യുവതിയെയും കാണാം. സ്റ്റേജിലേക്ക് ഭർത്താവ് എത്തിയതോടെ യുവതി കുഞ്ഞിനെ ഏൽപ്പിക്കുകയും നിമിഷങ്ങൾക്കുളളിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ഇതോടെ ബന്ധുക്കളും ഹോട്ടൽ അധികൃതരും ഓടിക്കൂടുകയും യുവതിയെ അടുത്തുളള ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പിന്നാലെയാണ് യുവതി മരിച്ചെന്ന വിവരം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]