ഓണക്കാലത്ത് പ്രദര്‍ശനത്തിന് എത്തിയ ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ഹിറ്റായിരിക്കുകയാണ്. ആസിഫ് അലി നായകനായി വന്ന ചിത്രം കിഷ്കിന്ധാ കാണ്ഡവും സര്‍പ്രൈസ് ഹിറ്റായിരിക്കുകയാണ്. ഓണത്തിന്റെ രണ്ട് ഹിറ്റ് മലയാള ചിത്രത്തിലെ സാമ്യവും കൗതുകമാര്‍ന്ന ചര്‍ച്ചയാക്കിയിരിക്കുകയാണ് ആരാധകര്‍. നായകൻമാരുടെ പേരിലെ സാമ്യതയാണ് ചര്‍ച്ചയാകുന്നത്.
കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ നടപ്പു കാലത്തെ നായക കഥാപാത്രമാണ് അജയൻ. അജയചന്ദ്രൻ കെ വി എന്നാണ് ചിത്രത്തില്‍ ആസിഫിന്റെ പേര്. കിഷ്കിന്ധാ കാണ്ഡത്തില്‍ ആസിഫിന്റെ കഥാപാത്രത്തെ വിളിക്കുന്ന് അജയൻ എന്നാണ്. എന്തായാലും രസകരമായ ഒരു സാമ്യമായിരിക്കുകയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. പ്രമേയത്തിലടക്കം സാമ്യമുണ്ടാകാറുള്ളത് കൗതുകമായിട്ടുണ്ട് പലപ്പോഴും. സിനിമയുടെ പേരുകളിലും യാദൃഛികമെന്നോണം സാമ്യമുണ്ടാകാറുണ്ട്.
അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. സുരഭി ലക്ഷ്മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.
ആസിഫിന്റെ കിഷ്കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.
Read More: തിയറ്ററില്‍ കണ്ടതല്ല ഒറിജിനല്‍, അത് ഒടിടിയിലേക്ക്, നഷ്ടപ്പെട്ടത് തിരിച്ചുകിട്ടി, രജനികാന്തിന് രക്ഷയാകുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]