
വിജയ്യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ദളപതി 69 ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ഏതാനും ദിവസം മുന്‍പാണ്. ദി ഗോട്ടിന് ശേഷം വിജയ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൊളിറ്റിക്കല്‍ ഡ്രാമ എന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ ഒരു പിന്നാമ്പുറക്കഥ ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
കമല്‍ ഹാസനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഇപ്പോള്‍ ദളപതി 69 ആയി രൂപാന്തരം പ്രാപിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കമല്‍ ഹാസന്റെ കരിയറിലെ 233-ാമത്തെ ചിത്രമായി ഒരുങ്ങേണ്ടിയിരുന്ന ചിത്രമാണ് പുതിയ വിജയ് ചിത്രമായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെളിപ്പെടുത്തപ്പെടാത്ത കാരണങ്ങളാല്‍ കമല്‍ ഹാസന് ചിത്രം ഉപേക്ഷിക്കപ്പെടുകയായിരുന്നു. എന്നാല്‍ കമലിനേക്കാള്‍ മുന്‍പേ മറ്റ് ചില താരങ്ങളെയും എച്ച് വിനോദ് ഇതേ കഥയുമായി സമീപിച്ചിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
മൂവീക്രോയുടെ റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ പ്രസ്തുത കഥയുമായി എച്ച് വിനോദ് ആദ്യം സമീപിക്കുന്നത് വിജയ്യെ തന്നെയാണ്. മെര്‍സല്‍ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ ആ സമയത്ത് അത് മുന്നോട്ട് പോയില്ല. ശേഷം അജിത്തിനെയും വിജയ് സേതുപതിയെയും അതേ കഥയുമായി വിനോദ് സമീപിച്ചുവെന്ന് മൂവിക്രോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീടാണ് കമല്‍ ഹാസനെ സമീപിക്കുന്നതും ചിത്രം ചെയ്യാമെന്ന് സമ്മതിക്കുന്നതും. എന്നാല്‍ ആ പ്രോജക്റ്റും മുന്നോട്ട് നീങ്ങിയില്ല. ഏറ്റവുമൊടുവില്‍ വിജയ്യിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കന്നഡത്തിലെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ കോളിവുഡ് അരങ്ങേറ്റമാണ് ദളപതി 69.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]