
കൊച്ചി എറണാകുളം പിറവത്ത് തൊഴുത്തിൽ നിന്ന ഗർഭിണിയായ പശുവിനെ അയൽവാസി വെട്ടിക്കൊന്ന മനോജിന്റെ വീട്ടിൽ പുതിയ പശുക്കളെത്തി. സ്വന്തം മക്കളെപ്പോലെ കരുതി പരിപാലിച്ച പശു നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെങ്കിലും പുതിയ അതിഥികളെ പരിപാലിക്കുകയാണ് മനോജും ഭാര്യ സുനിതയും. നഷ്ടപ്പെട്ട പശുവിന് പകരമായി വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് പശുവിനേയും കിടാവിനേയും നൽകിയത്.
പുതിയ സാഹചര്യങ്ങളോട് ഇണങ്ങി വരുന്ന ഇരുവരേയും പരിചരിക്കുകയാണ് മനോജും സുനിതയും. അയൽവാസി രാജുവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യയുടെയും മകന്റേയും പരിക്ക് ഭേദമായി വരുന്നു. പരിക്കേറ്റ 2 പശുക്കളും കിടാങ്ങളെയും അണുബാധയേൽക്കാതെ പരിചരിക്കുന്നു. മനോജിന്റെ പശുത്തൊഴുത്തിലെ മാലിന്യം തന്റെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു രാജു തൊഴുത്തിലെത്തി കോടാലികൊണ്ട് ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നത്. രാജു ഇപ്പോൾ റിമാൻഡിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]