തിരുവല്ല: ലാൻഡ് റോവർ ഡിഫൻഡറിന് ഇഷ്ട നമ്പർ വേണം. ആവശ്യക്കാർ വേറെയും ലേലം വിളി കടുത്തു. ഒടുവിൽ റെക്കോർഡ് തുകയ്ക്ക് ഇഷ്ട നമ്പർ സ്വന്തമാക്കി തിരുവല്ല സ്വദേശി. ഫാൻസി നമ്പറിനായി സംസ്ഥാനത്ത് നടന്ന ഏറ്റവും ഉയർന്ന വിലകളിലൊന്ന് നൽകിയാണ് നടുവത്ര ട്രേഡേഴ്സ് ഡയറക്ടർ നിരഞ്ജന ഇഷ്ട നമ്പറായ 7777 സ്വന്തമാക്കിയത്.
കെൽ 27 എം 7777 എന്ന നമ്പർ സ്വന്തമാക്കാനായി 50000 രൂപ അടച്ച് നാല് പേരാണ് ഇന്നലെ രാവിലെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ ഒരാൾ ലേലം തുടങ്ങിയപ്പോൾ തന്നെയും രണ്ടാമത്തെയാൾ 4.7 ലക്ഷം രൂപ ആയതോടെയും പിന്മാറി. മൂന്നാമത്തെയാൾ 7.80 ലക്ഷം രൂപ വിളിച്ചതോടെ നിരഞ്ജന 7.85 ലക്ഷം രൂപ വിളിച്ചു. ഇതോടെ ലേലം ഉറപ്പിക്കുകയായിരുന്നു.
നേരത്തെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ നടൻ പൃഥ്വിരാജി നൽകിയത് 7.5 ലക്ഷം രൂപയായിരുന്നു. തിരുവല്ല ജോയിന്റ് ആർടി ഓഫീസിന് കീഴിൽ ഇന്നലെയാണ് കത്തിക്കയറിയ ലേലം നടന്നത്. മൂന്ന് കോടിയോളം രൂപയാണ് ലാൻഡ് റോവർ ഡിഫൻഡറിനുള്ളത്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന വാഹനമാണിത്.
മമ്മൂട്ടി, ജോജു ജോര്ജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസിൽ അടക്കം നിരവധി താരങ്ങളാണ് ഈ വാഹനം സ്വന്തമാക്കിയിട്ടുള്ളത്. മികച്ച ഓഫ്-റോഡ് ശേഷിയുള്ള വാഹനം കൂടിയാണ് ലാൻഡ് റോവർ ഡിഫൻഡർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]