കാലിഫോര്‍ണിയ: ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ച് നാസ. സൂര്യന് തീതുപ്പുന്ന ചിത്രം സഹിതമാണ് നാസ ഞെട്ടിക്കുന്ന കാഴ്ച ശാസ്ത്ര ലോകത്തെ അറിയിച്ചത്. പതിനാലാം തിയതി ഈസ്റ്റേണ്‍ ടൈം രാവിലെ 11.29നായിരുന്നു സൗജജ്വാല പാരമ്യതയിലെത്തിയത്. നാസയുടെ ബഹിരാകാശ പേടകമായ സോളാര്‍ ഡൈനാമിക്സ് ഒബ്സര്വേറ്ററിയാണ് അതിശക്തമായ സൗരജ്വാലയുടെ ചിത്രം പകര്‍ത്തിയത്.
x4.5 വിഭാഗത്തില്‍പ്പെടുന്ന X-ക്ലാസ് ഏറ്റവും ശക്തമായ സൗരജ്വാലയാണിത്. സൗജജ്വാലകള് അതിശക്തമായ റേഡിയേഷന് പുറപ്പെടുവിക്കാറുണ്ട്. ഇവ സാധാരണയായി ഭൂമിയുടെ അന്തരീക്ഷം കടന്ന് മനുഷ്യന് നേരിട്ട് ആഘാതമേല്‍പിക്കാറില്ലെങ്കിലും ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്നലുകള്‍, റേഡിയോ സംപ്രേഷണം, പവര്‍ഗ്രിഡുകള്‍ എന്നിവ തകരാറിലാക്കാറുണ്ട്. അതിനാലാണ് നാസയുടെ സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി സൂര്യനെയും സൗരജ്വാലകളെയും കണ്ണിമ ചിമ്മാതെ നിരീക്ഷിക്കുന്നത്. സൂര്യന്റെ അന്തര്ഭാഗത്തെയും അന്തരീക്ഷത്തെയും മാഗ്നറ്റിക് ഫീല്ഡിനെയും ഊര്‍ജപ്രവാഹത്തെയും കുറിച്ച് സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററി പഠിക്കുന്നു. 2010 ഫെബ്രുവരി 11നാണ് ഇത് വിക്ഷേപിച്ചത്. സൂര്യന് ഏതെങ്കിലും തരത്തില്‍ ഭൂമിക്ക് അപകടമായി മാറുന്നുണ്ട് എന്ന് മുന്നറിയിപ്പ് നല്കാന് സോളാര്‍ ഡൈനാമിക്സ് ഒബ്സര്വേറ്ററിക്കാകും.
The Sun emitted a strong solar flare on Sept. 14, peaking at 11:29 a.m. ET. NASA’s Solar Dynamics Observatory captured an image of the event, which was classified as X4.5. https://t.co/c4es9cgp4X pic.twitter.com/erCZkA0hlm
— NASA Sun & Space (@NASASun) September 16, 2024
മുമ്പ് ജൂലൈ 13ന് സൂര്യനില്‍ നിന്ന് ശക്തമായ സൗരജ്വാല ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിന് മുകളില്‍ വലിയൊരു ഫ്ലാഷ്ലൈറ്റ് പോലെ സൗരജ്വാല പ്രത്യക്ഷപ്പെടുന്നത് അന്ന് സോളാര്‍ ഡൈനാമിക്സ് ഒബസെര്‍വേറ്ററി പകര്‍ത്തിയ ചിത്രത്തിലുണ്ടായിരുന്നു. സൗരജ്വാലയെ തുടര്‍ന്ന് ലോകത്തിന്റെ വിവിധയിടങ്ങളില്‍ അരമണിക്കൂറോളം റേഡിയോ സിഗ്നലിന് തടസം നേരിട്ടിരുന്നു.
സൂര്യനെപോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന ഊര്‍ജപ്രവാഹത്തെയാണ് സൗരജ്വാല എന്ന് പറയുന്നത്. ഇത്തരം ഊര്ജപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന എക്സ്-റേ, അൾട്രാവയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്ഫയറിനെബാധിക്കും. ഭൂമിയുടെ പ്രതലത്തിലേക്ക് ഇവ കടന്നുവരാറില്ലെങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ സൗരജ്വാല വഴിയുണ്ടാകുന്ന ശക്തമായ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ റേഡിയോ സംപ്രേഷണം, ഉപഗ്രഹങ്ങള്‍, ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്നലുകള്‍, പവര്‍ഗ്രിഡുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറാക്കാറുണ്ട്. സമാനമായി ബഹിരാകാശവാഹനങ്ങള്‍ക്കും ബഹിരാകാശസഞ്ചാരികള്‍ക്കും സൗരജ്വാല ഭീഷണിയാണ്. ചില സൗരജ്വാലകളുടെ ഭാഗമായി കൊറോണൽ മാസ് ഇജക്ഷന് (സിഎംഇ) സംഭവിക്കാറുണ്ട്.
Read more: ഇടിച്ചാല്‍ ഭൂമി തീഗോളമാകും; ഭീമാകാരന്‍ ഛിന്നഗ്രഹം ഇന്നെത്തും, വേഗം 40,233 കിലോമീറ്റര്‍, നമുക്ക് ഭീഷണിയോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]