കൊച്ചി: ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ’ എന്ന പുതിയ സിനിമാ സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നുവെങ്കിലും അത് നല്ലതാണ്. നിലവിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ല. മികച്ച മറ്റൊരു സംഘടനയാണെങ്കിൽ അതിന്റെ ഭാഗമാകുമെന്നും ടൊവിനോ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
നിലവിൽ അമ്മ സംഘടനയുടെ ഭാഗമാണ്. പ്രോഗ്രസീവായ ഏത് കാര്യം സംഭവിച്ചാലും അതിന്റെ ഭാഗമാവുമെന്നാണ് ടൊവിനോ വ്യക്തമാക്കിയത്. ടൊവിനോയുടെ ഓണം റിലീസായ ‘എആർഎമ്മി’ന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിലും അദ്ദേഹം പ്രതികരിച്ചു. സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണെന്നും ഇതിന്റെ പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായും ടൊവിനോ പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് നിർമാതാക്കൾ. തന്റെ സിനിമയെ ടാർഗറ്റ് ചെയ്യുന്നു എന്ന് സംവിധായകൻ ജിതിൻ ലാലും പ്രതികരിച്ചിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തീയേറ്ററുകളിലെത്തിയ എആര്‍എം (അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായ വാർത്ത കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന് ജിതിന് ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. “ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ?’, വീഡിയോയ്ക്കൊപ്പം സംവിധായകന് കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]