കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോഴിക്കോട് ചെറുമല കിഴൂർ മൂലംതോട് സ്വദേശി അബ്ദുറഹ്മാൻ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തിലെ അദ്നാൻ ഹോസ്പിറ്റലിലായിരുന്നു അന്ത്യം സംഭവിച്ചത്. അസ്മയാണ് ഭാര്യ. മക്കൾ: ഹാഷിം, ഹക്കീം, ഹബീബ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നു.
Read Also – മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍
മസക്റ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശിയാണ് ഒമാനില്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ എറിയാട് ആറാട്ടുവഴിയില്‍ താമസിക്കുന്ന പോണത്ത് ബിജുവിനെയാണ് ജഅലാന്‍ അബൂ ഹസ്സനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളോളമായി ജഅലാന്‍ അബൂ ഹസ്സനില്‍ മത്സ്യക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]