
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തിലെ നിര്‍ണായക ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. കേസിലെ പ്രതിയായ അജ്മൽ അപകടത്തിന് ശേഷം അമിത വേഗത്തിൽ കാറോടിച്ചു പോകുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരിക്കുന്നത്. എതിരെ വന്ന മറ്റൊരു കാറിലും അജ്മൽ ഓടിച്ച കാർ ഇടിച്ചിരുന്നു. നാട്ടുകാർ പിന്തുടർന്നപ്പോൾ പകർത്തിയ ദൃശ്യങ്ങളാണിവ. ഇന്നലെ വൈകിട്ട് മൈനാഗപ്പള്ളി ആനൂർക്കാവിലാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രികരായ കുഞ്ഞുമോൾ എന്ന സ്ത്രീ മരിക്കുകയും കൂടെയുണ്ടായിരുന്ന ഫൗസിയക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന കരുനാഗപ്പളളി സ്വദേശി അജ്മലിനെയും നെയ്യാറ്റിൻകര സ്വദേശി ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് നരഹത്യക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്ന് എന്ന് സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ വെളിപ്പടുത്തിയിരുന്നു. റോഡിലേക്ക് വീണ കുഞ്ഞുമോൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കാർ മുന്നോട്ടെടുത്തതിനാൽ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]