ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ വായ്നാറ്റം പലരെയും പിന്തിരിപ്പിക്കാം. പല കാരണങ്ങള്‍ കൊണ്ടും വായ്നാറ്റം ഉണ്ടാകാം. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിർജലീകരണവും ശോധനക്കുറവും വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം. വായ്നാറ്റം അകറ്റാൻ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം…
വായ്നാറ്റത്തെ അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് പെരുംജീരകം. അതിനാല്‍ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിക്കും.
ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം. ഗ്രാമ്പൂവില്‍ ആന്റിസെപ്റ്റിക് ഗുണങ്ങൾ വായയിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.
കറുവാപ്പട്ടയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായ് നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം ഉപയോഗിച്ച് വായ് കഴുകാം.
ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം.
ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിക്കും.
വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്നാറ്റം രൂക്ഷമാകാൻ കാരണമാകും.
ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവർഗ്ഗങ്ങൾ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]