
കോഴിക്കോട്: ജില്ലയില്‍ നിപ നിയന്ത്രണ വിധേയമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശനിയാഴ്ച പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിപ അവലോകന യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിപ ബാധിതരായി ആശുപത്രികളില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്. 51 പരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ട്. നിപ സ്ഥിരീകരിച്ച വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കത്തിലായ അഞ്ചു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവിധ കണ്ടെയിന്മെന്റ് സോണുകളിലായി 22,208 വീടുകള്‍ സന്ദര്‍ശിച്ചു. നിപ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വ്യക്തിയുമായും വെന്റിലേറ്ററില്‍ കഴിയുന്ന ഒന്‍പതു വയസ്സുകാരന്റെ മാതാവുമായും വിഡിയോ കോളിലൂടെ സംസാരിച്ചു.
നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘത്തിന്റെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]