
ചേലേമ്പ്ര: കോഴിക്കോട്-മലപ്പുറം ജില്ല അതിര്‍ത്തിയില്‍ പാലങ്ങള്‍ അടക്കുന്നു. ഫറോക്ക് മുനിസിപ്പാലിറ്റി മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന ചേലേമ്പ്ര പുല്ലിക്കടവ് ഉള്‍പ്പെടെയുള്ള പാലങ്ങളാണ് പൊലിസ് അടച്ചത്. ചെറുവണ്ണൂരില്‍ യുവാവിന് നിപ സ്ഥിരീകരിച്ചിരുന്നു.
ഇയാള്‍ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ സമ്പര്‍ക്കം പുലര്ത്തിയതായുള്ള റൂട്ട് മാപ്പ് പുറത്തുവന്നതോടെ മുനിസിപ്പാലിറ്റി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു.ചേലേമ്പ്രയുടെ സമീപ പ്രദേശമായ കോഴിക്കോട് ജില്ലയിലെ കടലുണ്ടി-ഫറോക്ക് മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിക്കുന്ന കല്ലംപാറ പാലവും അടച്ചിട്ടുണ്ട്. പെരുമുഖം ഭാഗത്ത് വിവിധ റോഡുകളും അടച്ചു. അടച്ച പാലങ്ങളില്‍ പൊലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പെരുമുഖം റോഡ് വഴി രാമനാട്ടുകര ഭാഗത്തേക്കും ഫറോക്ക് ഭാഗത്തേക്കും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം യാത്ര മതിയെന്നും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നും പൊലിസ് അറിയിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]