
വീഡിയോയിൽ ആദ്യം കാണുന്നത് രണ്ട് പുരുഷന്മാർ തമ്മിലുള്ള വഴക്കാണ്. വെറും വഴക്കല്ല, നല്ല പൊരിഞ്ഞ വഴക്ക് തന്നെയാണ്.
ഒരിക്കലും വാർത്തകളും വൈറൽ വീഡിയോകളും അവസാനിക്കാത്ത സ്ഥലം ഏതാണ് എന്ന് ചോദിച്ചാൽ അതിന് ഒരുത്തരം ഡെൽഹി മെട്രോ എന്നതായിരിക്കും. പലതരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും ഡെൽഹി മെട്രോയിൽ നിന്നും വൈറലായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ഏത് മെട്രോ പരിസരത്ത് നിന്നുള്ള വഴക്ക് കണ്ടാലും നമുക്ക് പെട്ടെന്ന് ഡെൽഹി മെട്രോയാണ് ഓർമ്മ വരിക. ഇതും അതിൽ ഒന്നാണ്. ഏത് മെട്രോയിൽ നിന്നുമാണ് ഇത് പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല.
ഈ വീഡിയോയിൽ ഉള്ളത് ഒരു ദമ്പതികളും പിന്നെയൊരാളുമാണ്. X (ട്വിറ്ററി) ലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ ആദ്യം കാണുന്നത് രണ്ട് പുരുഷന്മാർ തമ്മിലുള്ള വഴക്കാണ്. വെറും വഴക്കല്ല, നല്ല പൊരിഞ്ഞ വഴക്ക് തന്നെയാണ്. റെഡ് ജാക്കറ്റ് ധരിച്ച ഒരാൾ മറ്റൊരാളെ പിടിച്ച് വലിക്കുന്നതും ഇടിക്കുന്നതും അടിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. എന്നാൽ, അയാളും വെറുതെ നിൽക്കുന്നില്ല. അയാളും തിരികെ പ്രതികരിക്കുകയാണ്.
അയാളും തിരിച്ചടിക്കുന്ന സമയം ആയപ്പോഴേക്കും ഒരു സ്ത്രീ, ചുവപ്പ് ജാക്കറ്റ് ധരിച്ച പുരുഷനൊപ്പം ഉള്ള സ്ത്രീയാണ്. അവർ വഴക്കിൽ ഇടപെടുകയാണ്. അവർ ഗ്രേ വസ്ത്രം ധരിച്ച പുരുഷനോട് ഉറക്കെ ദേഷ്യപ്പെടുന്നത് കാണാം. അവർ നിർത്താൻ തയ്യാറാവാതെ വീണ്ടും വീണ്ടും അയാളോട് ദേഷ്യപ്പെടുകയാണ്. അതോടെ വഴക്ക് തീരുന്നതിന് പകരം വഷളാവുകയാണ്. ഇതേ സമയം ചുറ്റും കൂടി നിന്നവരെല്ലാം ഈ അടിയും വഴക്കും വീക്ഷിക്കുന്നതും കാണാം.
വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. അനേകം പേർ ഈ വീഡിയോ കണ്ടു.
Last Updated Sep 16, 2023, 6:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]