
തമിഴിലെ ഏറ്റവും മൂല്യമേറിയ നടനാണ് വിജയ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം കെട്ടിപ്പടുത്തത് ഒട്ടനവധി ആരാധക കൂട്ടത്തെയാണ്. തെന്നിന്ത്യയിൽ വിജയ് ചിത്രത്തോളം കാത്തിരിപ്പുയർത്തുന്ന സിനിമകൾ വേറെ ഉണ്ടോ എന്നത് സംശയമാണ്. കേരളത്തിലടക്കം വൻവരവേൽപ്പാണ് വിജയ് ചിത്രങ്ങൾക്ക് ലഭിക്കുക. കൂടാതെ ഒട്ടനവധി ഫാൻ ഗ്രൂപ്പുകളും വിജയ്ക്ക് കേരളത്തിലുണ്ട്. നിലവിൽ ലിയോ എന്ന ചിത്രത്തിനായാണ് ആരാധക കാത്തിരിപ്പ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുടെ ഒരു അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച് ഈവന്റുമായി ബന്ധപ്പെട്ടാണ് അപ്ഡേറ്റ്. സെപ്റ്റംബർ 30ന് ഓഡിയോ ലോഞ്ച് നടക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നത്. എന്നാൽ എവിടെ വച്ചാകും പ്രോഗ്രാം സംഘടിപ്പിക്കുക എന്ന കാര്യത്തിൽ വ്യക്തവന്നിട്ടില്ല.
ഓഡിയോ ലോഞ്ച് തിയതി വന്നതിന് പിന്നാലെ വിജയ് ഫാൻസിനിടയിൽ ഒരു ചർച്ച നടക്കുകയാണ്. ചടങ്ങിൽ രജനികാന്തിന്റെ ‘കാക്ക- പരുന്ത്’പരാമർശത്തിന് വിജയ് മറുപടി കൊടുക്കുമെന്നാണ് ഇവർ പറയുന്നത്. ഒപ്പം തക്കതായ മറുപടി കൊടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
എന്താണ് കാക്ക- പരുന്ത് പരാമർശം
സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ വച്ച്, “പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള് നമ്മുടെ പണിയുമായി മുന്നോട്ട് പോകണം”,എന്നാണ് രജനികാന്ത് പറഞ്ഞത്.
ഈ ‘പ്രതിഭ’ മതിയാകുമോ എന്തോ ? അലൻസിയറെയും ഭീമൻ രഘുവിനെയും ട്രോളി രചന
ഇതിന് പിന്നാലെ വലിയ ചർച്ചകളും തമിഴ്നാട്ടിൽ അരങ്ങേറി. വിജയിയെ കുറിച്ചാണ് രജനികാന്ത് പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. സൂപ്പർതാര പദവിയിലേക്ക് വിജയിയെ ഉയർത്തുന്നതിനെതിരെ ആണ് ഇതെന്നും പ്രചാരണം നടന്നു. തമിഴ്നാട്ടിലെ സൂപ്പർ സ്റ്റാർ ആര് ? എന്ന തരത്തിലും ചർകൾക്ക് തുടക്കമായി. എന്തായാലും ഇതിന് മറുപടി വിജയിയുടെ സ്ഥിരം പ്രസംഗത്തിൽ ഉണ്ടാകുമോ ഇല്ലയോ എന്ന് കാത്തിരുന്ന തന്നെ കാണണം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
Last Updated Sep 16, 2023, 8:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]