

പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദ്ദനം; മോതിര വിരല്‍ കൊണ്ട് ഇടിച്ച് മൂക്ക് പൊട്ടിച്ചു ; പമ്പ് ജീവനക്കാരന് ആശുപത്രിയില്‍ ചികിത്സയിൽ ; സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: ആലുവ പുളിഞ്ചോട് ഇന്ത്യന്‍ ഓയില്‍ പമ്പിലെ ജീവനക്കാരന് മര്‍ദ്ദനം. ഝാര്‍ഖണ്ഡ് സ്വദേശി മക്സാദ് ആലത്തിനെയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. പമ്പ് ജീവനക്കാരന് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 50 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ എത്തിയ രണ്ടു യുവാക്കളാണ് പരാക്രമം കാണിച്ചത്. പെട്രോള്‍ അടിക്കാന്‍ വരുമ്പോള്‍ തന്നെ ഇവര്‍ അസഭ്യവര്‍ഷം നടത്തിയതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. ഇത് പമ്പ് ജീവനക്കാരന് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. വാക്കുതര്‍ക്കം കണ്ട് സെക്യൂരിറ്റി ജീവനക്കാരനും പ്രശ്നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് പമ്പ് ജീവനക്കാരനെയും സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദ്ദിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പമ്പ് ജീവനക്കാരന്റെ മൂക്കിനാണ് ഇടിച്ചത്. മോതിര വിരല്‍ കൊണ്ടുള്ള ഇടിയില്‍ പമ്പ് ജീവനക്കാരന്റെ മൂക്ക് പൊട്ടി ചോര വന്നു. പമ്പ് ജീവനക്കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ആലുവ സ്വദേശികളാണ് പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചത് എന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]