
ബ്രസീൽ : ബ്രസീലിലെ വടക്കന്‍ ആമസോണ്‍ സംസ്ഥാനത്തുണ്ടായ വിമാനാപകടത്തില്‍ 14 പേര് മരണപ്പെട്ടതായി സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ മനാസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബാഴ്സലോസ് പ്രവിശ്യയിലാണ് അപകടമുണ്ടായത്.
‘ശനിയാഴ്ച്ച ബാഴ്സലോസിലുണ്ടായ വിമാനാപകടത്തില്‍ 12 യാത്രക്കാരുടെയും രണ്ട് ജീവനക്കാരുടെയും ജീവന് നഷ്ടമായതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’ ആമസോണസ് സ്റ്റേറ്റ് ഗവര്‍ണര്‍ വില്‍സണ്‍ ലിമ എക്സില്‍ (ട്വിറ്റര്‍) പറഞ്ഞു. ആവശ്യമായ സഹായം നല്കാന് ഞങ്ങളുടെ സംഘം തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.