
വയനാട്: ശനിയാഴ്ച രാവിലെയാണ് വയനാട് ചുരത്തിലെ വ്യൂപോയന്റിൽ വച്ച് കുരങ്ങൻ ചുരത്തിൽ നിന്നും കൊക്കയിലേക്ക് ഫോൺ വലിച്ചെറിഞ്ഞത്. തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് ഐഫോൺ വിനോദസഞ്ചാരിക്ക് തിരികെ ലഭിച്ചത്. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോൺ 12 പ്രോ ആണ് കുരങ്ങൻ കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. വ്യൂ പോയിന്റിൽ നിന്ന് കാഴ്ചകൾ കാണവെയാണ് സംഭവം. ജാസിം ഫോൺ ജീപ്പിൽ വെച്ചിട്ട് പുറത്തേക്കിറങ്ങി. ഇതിനിടെ വാഹനത്തിൽ നിന്നും ഫോൺ എടുത്ത കുരങ്ങൻ വ്യൂ പോയിന്റിന്റെ ഭാഗത്ത് നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. സഹായം അഭ്യർത്ഥിച്ചതിനു പിന്നാലെ കൽപ്പറ്റ ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി. ഫയർമാനായ ജിതിൻ കുമാർ.എം റോപ്പ് കെട്ടി താഴേക്കിറങ്ങി ഫോൺ എടുത്ത് ജാസിമിന് നൽകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]