
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മയാമി – ഒന്നര മാസം മുമ്പ് ലിയണല്‍ മെസ്സി ക്ലബ്ബില്‍ ചേര്‍ന്ന ശേഷം ഇന്റര്‍ മയാമിക്ക് ആദ്യ തോല്‍വി. മെസ്സിക്ക് വിശ്രമം നല്കിയ മേജര്‍ ലീഗ് സോക്കര്‍ മത്സരത്തില്‍ അവര്‍ അറ്റ്ലാന്റ യുനൈറ്റഡിനോട് 2-5 ന് തോറ്റു. അര്‍ജന്റീനക്കു കളിക്കാന്‍ പോയ മെസ്സി മത്സരത്തിനായി അറ്റ്ലാന്റയിലേക്ക് വന്നിരുന്നില്ല. തോല്‍വി മയാമിയുടെ പ്ലേഓഫ് സാധ്യത സംശയത്തിലാക്കി. ബൊളീവിയക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിലും മെസ്സി കളിച്ചിരുന്നില്ല.
മെസ്സി ഇല്ലാതെ കഴിഞ്ഞയാഴച മയാമി 3-2 ന് സ്പോര്‍ടിംഗ് കന്‍സാസ് സിറ്റിയെ തോല്പിച്ചിരുന്നു. അറ്റ്ലാന്റക്കെതിരെയും ലിയനാഡൊ കംപാനയിലൂടെ മയാമിയാണ് ലീഡ് നേടിയത്. എന്നാല്‍ എട്ട് മിനിറ്റിനിടെ മൂന്നു തവണ അറ്റ്ലാന്റ നിറയൊഴിച്ചു.