
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ സ്വതന്ത്രവ്യാപാര കരാറിലുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം വഷളായതാണ് കാരണം. രാഷ്ട്രീയവിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചര്‍ച്ചകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഉഭയകക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിരുന്നു. എന്നാല്‍, മൂന്നുമാസത്തിന് ശേഷമാണ് കാനഡയുടെ നടപടി. ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ വ്യക്തമാക്കി.
ജി20 ഉച്ചകോടിക്കിടെ ഖലിസ്ഥാന്‍ വിഷയത്തിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദി, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ അറിയിച്ചിരുന്നു. ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ചാണ് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]