
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം – നിപ രോഗബാധയെ തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കയച്ച 41 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയില്‍ പെടുന്നവരും നെഗറ്റീവ് ആണ്, ഇനി 39 പേരുടെ ഫലം കൂടി കിട്ടാന്‍ ഉണ്ട്. സമ്പര്‍ക്ക പട്ടിക ആവശ്യത്തിന് രോഗികളുടെ ഉള്‍പ്പെടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കും.ഇതിനായി പോലീസിന്റെ സഹായവും തേടുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി . സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിക്ക് കടന്നിട്ടില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവില്‍ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്നലെ അഞ്ച് പേരെ കൂടി രോഗ ലക്ഷണങ്ങളടെ ഐസോലേഷനിലാക്കിയിട്ടുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ഇത് വരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്.