
കൊച്ചി – പീഡന പരാതിയിലെ കേസിന് പിന്നാലെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരിം. അനശ്വരമായ ബന്ധത്തിന് തുടക്കം എന്ന് പറഞ്ഞാണ് വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഡോക്ടറായ രഹ്നയാണ് പ്രതിശ്രുത വധു.
‘എന്റെ ജീവിതത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ഷിയാസ് ഇൻസ്റ്റയിൽ ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തത്. ‘എന്നെന്നേക്കുമായുള്ള തുടക്കം. സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പുമായി രഹ്നയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആഗസ്ത് 20-നായിരുന്നു വിവാഹ നിശ്ചയം. താരം സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്.
അതേസമയം, താരം പ്രതിയായ കേസിനെക്കുറിച്ചും പലരും ചോദിക്കുന്നുണ്ട്. ‘കല്യാണം കഴിക്കാം എന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നു കേസ് കൊടുത്തയാൾക്കെതിരെ എന്താണ് പറയാനുള്ളത്? നിങ്ങളുടെ നിരപരാധിത്വം തെളിയിക്കണം’ എന്നാണ് ഒരാളുടെ പ്രതികരണം. ‘ഒരു ഭാഗത്ത് ആശംസ, മറുഭാഗത്ത് ആശങ്ക’ എന്നാണ് മറ്റൊരു കമന്റ്. ന്നാലും നമ്മെ വിളിച്ചില്ല എന്നാണ് വേറൊരാളുടെ പരിഭവം. അങ്ങനെ കേസും വിവിഹനിശ്ചയ ആഘോഷവും രണ്ടുതലത്തിൽ ചർച്ച ചെയ്യുകയാണ് സമൂഹമാധ്യമങ്ങൾ.
കഴിഞ്ഞ ദിവസമാണ് കാസർഗോഡ് സ്വദേശിനിയായ 32-കാരിയുടെ പീഡന പരാതിയിൽ ചെന്തേര പോലീസ് ഷിയാസിനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
