
കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രഫ.സി.ആര്.ഓമനക്കുട്ടന്(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തനം നടത്തിയിരുന്നു.കേരള സര്‍ക്കാരിന്റെ പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ നാലു വര്‍ഷത്തിലേറെ ജോലി ചെയ്തിരുന്നു.
പിന്നീട് സര്‍ക്കാര്‍ കോളജുകളില്‍ മലയാളം ലക്ചറര്‍ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജില്‍ കുറേക്കാലം അധ്യാപകനായിരുന്നു.
ഓമനക്കുട്ടന് 35 വര്‍ഷത്തോളമായി സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നു. കോട്ടയം തിരുനക്കര സ്വദേശിയാണ്. സംവിധായകന് അമല്‍ നീരദ് മകനാണ്.