
ന്യൂയോര്‍ക്ക് – അബുദാബി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ഒരു സംഘം പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ള കാന്‍സര്‍ ചികിത്സയില്‍ കാര്യമായ മുന്നേറ്റം നടത്തിയതായി റിപ്പോര്‍ട്ട്. നിലവിലുള്ള ലൈറ്റ് അധിഷ്ഠിത സമീപനങ്ങളുടെ ഫലപ്രാപ്തി ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയുന്ന ചികിത്സ നാനോപ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ്.
ലൈറ്റ് അധിഷ്ഠിത ചികിത്സ നോണ്‍ഇന്‍വേസിവ്, ഫോട്ടോഡൈനാമിക് തെറാപ്പി, ഫോട്ടോതെര്‍മല്‍ തെറാപ്പി എന്നിവയാണ്.
അവ പരമ്പരാഗത കാന്‍സര്‍ ചികിത്സകള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ ബദലുകളാകാന് സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.
ക്യാന്‍സര്‍ കോശങ്ങള്‍ക്ക് തടയിടുന്ന പ്രതിപ്രവര്‍ത്തന രാസവസ്തുവായ റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് സൃഷ്ടിക്കുന്നതിന് ഫോട്ടോസെന്സിറ്റൈസറിനെ സജീവമാക്കാന്‍ ലേസര്‍ റേഡിയേഷന് ഉപയോഗിക്കുന്നു. ഫോട്ടോതെര്‍മല്‍ ഏജന്റ് എന്ന് വിളിക്കപ്പെടുന്ന തന്മാത്ര, ആഗിരണം ചെയ്യപ്പെടുന്ന പ്രകാശത്തെ താപമാക്കി മാറ്റുന്നു.
ഇത് ട്യൂമര്‍ ടിഷ്യുവിന്റെ ഭാഗികമായോ പൂര്‍ണമായോ നാശത്തിലേക്ക് നയിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]