
ജമ്മു: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരർക്കു വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. ശനിയാഴ്ച രണ്ടു ഭീകരരെ വധിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.
ബാരാമുള്ള പൊലീസും സൈനിക നടപടിയിൽ സഹകരിക്കുന്നുണ്ട്. ഉറി, ഹഥ്ലംഗ മേഖലകളിലാണ് തെരച്ചിൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിക്കൊണ്ടിരുന്നതും ഇവർ തന്നെയാണെന്നു വ്യക്തമായിട്ടുണ്ട്.
വെള്ളിയാഴ്ച നാലാമത്തെ സൈനികനും ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]