
വലുപ്പമേറിയ ലോക്കറ്റ് വിഴുങ്ങിയതോടെ കുട്ടിക്ക് ശ്വാസമെടുക്കാനടക്കം ബുദ്ധിമുട്ടായി. ഇതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്.
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മൂന്നു വയസുകാരി അബദ്ധത്തിൽ ലോക്കറ്റ് വിഴുങ്ങി. അന്നനാളത്തിൽ കുടുങ്ങിയ ലോക്കറ്റ് അപകടം കൂടാതെ പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മകളാണ് ലോക്കറ്റ് വിഴുങ്ങിയത്. പതിനാലാം തീയതി രാത്രി എട്ടരയോടെ സംഭവം. ബാഗിന്റെ സിപ്പിൽ കിടന്നലോക്കറ്റ് കളിക്കാനായി കുട്ടി കയ്യിലെടുക്കുകയും അബദ്ധത്തിൽ വിഴുങ്ങുകയുമായിരുന്നു.
വലുപ്പമേറിയ ലോക്കറ്റ് വിഴുങ്ങിയതോടെ കുട്ടിക്ക് ശ്വാസമെടുക്കാനടക്കം ബുദ്ധിമുട്ടായി. ഇതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. കുട്ടി അസ്വസ്ഥത പ്രകടിപ്പച്ചതോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്സ് റേ എടുത്തു. അപ്പോഴാണ് അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയതായി സ്ഥിരീകരിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയ കുട്ടിയെ ഉടൻതന്നെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർമാരെത്തി ലോക്കറ്റെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചല്ല. തുടർന്ന് പുലർച്ചെയോടെ ശസ്ത്രക്രിയ കൂടാതെ ലോക്കറ്റ് പുറത്തെടുത്തു. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടെന്നും അധികൃതർ അറിയിച്ചു.
Last Updated Sep 16, 2023, 6:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]